School Internship Week 4✨️
4 july 2023
8.45 ന് ഞങ്ങൾ സ്കൂളിൽ എത്തിച്ചേർന്നു. ഹെഡ്മാസ്റ്ററുടെ മുറിയിൽ എത്തിച്ചേർന്ന് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഓരോരുത്തരും അവർക്ക് അനുവദിച്ചു കൊടുത്തിട്ടുള്ള ഡ്യൂട്ടി പെയിന്റുകളിലേക്ക് പോയി. 9.30 ന് പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു. ടൈം ടേബിൾ പ്രകാരം മൂന്നാമത്തെ പിരീഡ് ക്ലാസിൽ പോയി. ചൈനീസ് സംസ്കാരത്തെ കുറിച്ചാണ് ഇന്ന് പഠിപ്പിച്ചത്.ക്ലാസിന്റെ അവസാനം പാഠഭാഗവുമായി ബന്ധപ്പെട്ട നോട്ട്സ് കൊടുത്തു.
5 july 2023
ഇന്ന് ക്ലാസ്സിൽ പുതിയൊരു പാഠം തുടങ്ങി. ഭൗമ രഹസ്യങ്ങൾ തേടി എന്നാണ് ചാപ്റ്ററിന്റെ പേര്. ഭൂമിയുടെ ഉള്ളറെ പറ്റിയാണ് ഇന്ന് ക്ലാസ് എടുത്തത്. പി പി ടി, ഐസിടി ചിത്രങ്ങൾ, വീഡിയോ എന്നിവ പഠനപ്രക്രിയയ്ക്ക് വേണ്ടി ഉപയോഗിച്ചു. അധ്യാപകൻ ഭൂമിയുടെ ഉള്ളറയെ പറ്റി വിശദീകരിക്കുകയും കുട്ടികളുടെ സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്തു. ക്ലാസിന്റെ അവസാനം കുട്ടികളോട് ചോദ്യങ്ങൾ ചോദിച്ചു.
6 july 2023
ഭൂമിയുടെ ഉള്ളറയുമായി ബന്ധപ്പെട്ട ബാക്കി ഭാഗം ഇന്ന് പഠിപ്പിച്ചു. ഭൂമിയുടെ ഉള്ളറയുമായി ബന്ധപ്പെട്ട ആശയങ്ങൾ കുട്ടികളുടെ മനസ്സിൽ പതിപ്പിക്കുവാൻ വേണ്ടി ആനിമേഷൻ വീഡിയോ ഉപയോഗിച്ചു. ശേഷം ഭൂമിയുടെ ഉള്ളറയുടെ ഒരു സ്റ്റിൽ മോഡൽ കാണിച്ച് പാഠഭാഗം ഒന്നുകൂടി വിശദീകരിച്ച് സംഗ്രഹിച്ചു.
ഇന്ന് ഉച്ചയ്ക്ക് ശേഷം ആയിരുന്നു എനിക്ക് പിരീഡ് ഉണ്ടായിരുന്നത്. വിവിധതരം ശിലകളെകുറിച്ചാണ് ഇന്ന് ക്ലാസ് എടുത്തത്. പിപിടി ഐസിടി ചിത്രങ്ങൾ ആനിമേഷൻ വീഡിയോ തുടങ്ങിയവ പഠന പ്രക്രിയയ്ക്ക് വേണ്ടി ഉപയോഗിച്ചു. കുട്ടികൾ ഉയർന്ന പങ്കാളിത്തത്തോടെ പഠനപ്രക്രിയയിൽ പങ്കെടുത്തു.
വൈകിട്ട് ലൈൻ ഡ്യൂട്ടി ഉണ്ടായിരുന്നു. ലൈൻ ഡ്യൂട്ടി കഴിഞ്ഞ് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഞങ്ങൾ സ്കൂൾ വിട്ടിറങ്ങി.
Comments
Post a Comment