School Internship Week 9✨️

7 August 2023
8.45 ന് ഞങ്ങൾ സ്കൂളിൽ എത്തിച്ചേർന്നു. ഹെഡ്മാസ്റ്ററുടെ മുറിയിൽ എത്തിച്ചേർന്ന് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഓരോരുത്തരും അവർക്ക് അനുവദിച്ചു കൊടുത്തിട്ടുള്ള ഡ്യൂട്ടി പെയിന്റുകളിലേക്ക് പോയി. 9.30 ന് പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു. ഇന്ന് കുട്ടികൾക്ക് ആൻസർ ഷീറ്റ് എല്ലാം വിതരണം ചെയ്തു. എല്ലാവർക്കും നല്ല മാർക്കുകൾ ഉണ്ട്. ഉച്ചയ്ക്ക് ഗ്രൗണ്ട് ഡ്യൂട്ടി ഉണ്ടായിരുന്നു.

8 August 2023
ഹിരോഷിമ നാഗസാക്കി ദിനങ്ങളുമായി ബന്ധപ്പെട്ട് അധ്യാപക വിദ്യാർത്ഥികൾ സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരു എക്സിബിഷൻ നടത്തി.

9 August 2023
ഇന്ന് ആദ്യത്തെ രണ്ട് പിരീഡ് എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസിലും സബ്സ്റ്റിറ്റ്യൂഷൻ ഉണ്ടായിരുന്നു. ഞാൻ കുട്ടികളെ രസകരമായ ഗെയിമുകൾ കളിപ്പിച്ചു. ഉച്ചയ്ക്കുശേഷം 8A യിൽ Diagnostic Test നടത്തി. വൈകിട്ട് ലൈൻ ഡ്യൂട്ടി ഉണ്ടായിരുന്നു.

10 August 2023
ടൈംടേബിൾ പ്രകാരം എനിക്ക് മൂന്നാമത്തെ പിരീഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. ഇന്ന് കുട്ടികൾക്ക് വേണ്ടി റെമഡിയൽ ലെസ്സൺ പ്ലാൻ എടുത്തു. വൈകിട്ട് ലൈൻ ഡ്യൂട്ടി ഉണ്ടായിരുന്നു, ഡ്യൂട്ടി കഴിഞ്ഞശേഷം രജിസ്റ്ററിൽ ഒപ്പിട്ടു ഞങ്ങൾ സ്കൂൾ വിട്ടിറങ്ങി.

Comments

Popular posts from this blog

TEACHING PRACTICE WEEK 1

Be happy😇❤️

TEACHING PRACTICE WEEK 4❤️