A pleasant day❣️❣️❣️

2-12-2021

ഇന്ന് ആദ്യത്തെ സെക്ഷൻ യോഗ ക്ലാസ് ആയിരുന്നു.പ്രാർത്ഥനയോടുകൂടി ക്ലാസ്  ആരംഭിച്ചു. യോഗയുടെ ചില ബേസിക് കാര്യങ്ങൾ  ഞങ്ങളെ പഠിപ്പിച്ചു. ദൈനംദിന ജീവിതത്തിൽ യോഗയുടെ പ്രാധാന്യം എന്താണെന്ന് ഞങ്ങൾക്ക് മനസ്സിലാക്കി തന്നു. അടുത്ത സെക്ഷൻ  കമ്മ്യൂണിക്കേറ്റീവ് സ്കിൽ  ഡെവലപ്മെൻറ് ക്ലാസ് ആയിരുന്നു .Asha maam ആണ് ക്ലാസ് എടുത്തത്.ഉച്ചയ്ക്കുശേഷം ജോജു സാർ ആണ് ക്ലാസ് എടുത്തത്.സാർ ബോയ്സിന് ഒരു ടാസ്ക് തന്നു ,ഒരു adjective ചേർത്തുകൊണ്ട് സ്വയം  പരിചയപ്പെടുത്താൻ ആൺകുട്ടികളോട് സാർ ആവശ്യപ്പെട്ടു. എല്ലാവരും ഒരു അഡ്ജെക്റ്റീവ് ചേർത്തുകൊണ്ട് സ്വയം ഇൻട്രൊഡ്യൂസ് ചെയ്തു. ക്ലാസിൻറെ അവസാനം  സർ ഞങ്ങൾക്ക് വേണ്ടി ഒരു പാട്ടു പാടി.ഒരുപാട് രസിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ക്ലാസ് ആയിരുന്നു അത്🥰.NAAC visit -നു വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് മാർ തിയോഫിലസ് ട്രെയിനിങ് കോളേജ്. ജോജു സാറും ,മായ ടീച്ചറും ,ആൻസി ടീച്ചറും ചേർന്ന് സയൻസ് ലാബും കമ്പ്യൂട്ടർ ലാബും ഞങ്ങൾക്ക് പരിചയപ്പെടുത്തിത്തന്നു.

Comments

Popular posts from this blog

last day @st johns

TEACHING PRACTICE WEEK 7❤️

School Internship week 6✨️