ഇന്ന് ബഹുമാനപ്പെട്ട കോളേജ് പ്രിൻസിപ്പൽ ബെനഡിക്റ്റ് സാറും മറ്റ് അധ്യാപകരും,ഫസ്റ്റ് ഇയർ ബി എഡ് വിദ്യാർത്ഥികളും ചേർന്ന് കോളേജിൽ ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കി. അമ്പതിലധികം പച്ചക്കറി തൈകൾ ഞങ്ങൾ ഗ്രോബാഗുകളിൽ നട്ടു🌱☘️🌍
ടീച്ചിംഗ് പ്രാക്ടീസിന്റെ അവസാനദിനം. കുട്ടികളെ വിട്ടു പിരിയുന്നതിന്റെ വിഷമമായിരിക്കാം എല്ലാവരും വളരെ സങ്കടത്തിൽ കാണപ്പെട്ടു. രണ്ടാമത്തെ പിരീഡ് ഞാൻ എൻറെ ക്ലാസിലേക്ക് പോയി. കുട്ടികളിൽ നിന്നും ഫീഡ്ബാക്ക് വാങ്ങിച്ച ശേഷം കുട്ടികൾക്ക് അല്പം മധുരം നൽകി. വൈകിട്ട് ഹെഡ്മാസ്റ്ററിന്റെ മുറിയിൽ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. എല്ലാരും അവരവരുടെ അനുഭവങ്ങൾ പങ്കിട്ടു. തുടർന്ന് എല്ലാവർക്കും മധുരം നൽകി. എല്ലാവരും ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തു. ഓർമ്മകളുടെ പുസ്തകത്താളുകളിൽ കൊത്തിവയ്ക്കാൻ ഒത്തിരി ഓർമ്മകൾ നൽകിയ സെൻറ് ജോൺസ് സ്കൂളിൽ നിന്നും ഞങ്ങൾ പടിയിറങ്ങി.
നമ്മുടെ ടീച്ചിംഗ് പ്രാക്ടീസ് ഒരാഴ്ച കൂടി നീട്ടി. പാഠഭാഗങ്ങൾ പൂർത്തിയാക്കിയ ശേഷം ഞാൻ ഇതുവരെ പഠിപ്പിച്ച പാഠഭാഗങ്ങൾ എല്ലാം റിവിഷൻ നടത്തി. കുട്ടികൾക്ക് പ്രയാസമായി തോന്നിയ പാഠഭാഗങ്ങൾ ഞാൻ ഒന്നുകൂടി പറഞ്ഞുകൊടുത്തു. കുട്ടികളുടെ നോട്ട്ബുക്കുകൾ എല്ലാം പരിശോധിച്ചു. ചൊവ്വാഴ്ച Achievement test നടത്തി. 2 july 2023 8.45 ന് ഞങ്ങൾ സ്കൂളിൽ എത്തിച്ചേർന്നു. ഹെഡ്മാസ്റ്ററുടെ മുറിയിൽ എത്തിച്ചേർന്ന് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഓരോരുത്തരും അവർക്ക് അനുവദിച്ചു കൊടുത്തിട്ടുള്ള ഡ്യൂട്ടി പെയിന്റുകളിലേക്ക് പോയി. ഇന്ന് ഒമ്പതാം ക്ലാസിൽ എനിക്കൊരു സബ്സ്റ്റിറ്റ്യൂഷൻ പിരീഡ് ലഭിച്ചു. ആത്മവിശ്വാസം എങ്ങനെ നേടിയെടുക്കാം എന്ന വിഷയവുമായി ബന്ധപ്പെട്ട് ഞാൻ കുട്ടികളോട് സംസാരിച്ചു. 4 july 2023 ഇന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്ക് literary and arts club ഇനാഗുറേഷൻ നടന്നു. ഉച്ചയ്ക്കുശേഷം കൾച്ചറൽ പ്രോഗ്രാമുകൾ ആയിരുന്നു.
19 july 2023 ഇന്ന് എട്ടാം ക്ലാസിൽ പുതിയൊരു പാഠം തുടങ്ങി. നമ്മുടെ ഗവൺമെൻറ് എന്നാണ് പാഠത്തിന്റെ പേര്. Advance organiser model പഠന പ്രക്രിയയ്ക്ക് വേണ്ടി തിരഞ്ഞെടുത്തു. പിപിടി, ഐസിടി ചിത്രം, വീഡിയോ തുടങ്ങിയവ പഠനപ്രക്രിയയ്ക്ക് വേണ്ടി ഉപയോഗിച്ചു. ഇന്ത്യയിലെ ഗവൺമെന്റിന്റെ മൂന്ന് ഘടകങ്ങൾ വിശദീകരിക്കുന്നതിൽ ക്ലാസ് വളരെ ഉയർന്ന നിലവാരത്തിലുള്ളതായിരുന്നു.ലോകസഭയുടെയും രാജ്യസഭയുടെയും സവിശേഷതകളും ചർച്ച ചെയ്തു ഉച്ചയ്ക്ക് ശേഷം എക്സാം ഡ്യൂട്ടി ഉണ്ടായിരുന്നു. 8A യിൽ ആയിരുന്നു ഡ്യൂട്ടി. 20 july 2023 8.45 ന് ഞങ്ങൾ സ്കൂളിൽ എത്തിച്ചേർന്നു. ഹെഡ്മാസ്റ്ററുടെ മുറിയിൽ എത്തിച്ചേർന്ന് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഓരോരുത്തരും അവർക്ക് അനുവദിച്ചു കൊടുത്തിട്ടുള്ള ഡ്യൂട്ടി പെയിന്റുകളിലേക്ക് പോയി. എനിക്ക് രാവിലെ ഗ്രൗണ്ട് ഫ്ലോർ ഡ്യൂട്ടി ഉണ്ടായിരുന്നു. പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു. ഉച്ചയ്ക്കുശേഷം ആയിരുന്നു എൻറെ പിരീഡ്. ജിജി സാർ ഒബ്സർവേഷന് വന്നു. പാർലമെന്റിന്റെ ചുമതലകൾ കുറിച്ചാണ് ഞാൻ ക്ലാസ് എടുത്തത്. ഒരു ബിൽനിയമമാകുന്നതിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് അധ്യാപകൻ വിശദീകരിച്ചു...
Comments
Post a Comment