School Internship week 6✨️
19 july 2023
ഇന്ന് എട്ടാം ക്ലാസിൽ പുതിയൊരു പാഠം തുടങ്ങി. നമ്മുടെ ഗവൺമെൻറ് എന്നാണ് പാഠത്തിന്റെ പേര്. Advance organiser model പഠന പ്രക്രിയയ്ക്ക് വേണ്ടി തിരഞ്ഞെടുത്തു. പിപിടി, ഐസിടി ചിത്രം, വീഡിയോ തുടങ്ങിയവ പഠനപ്രക്രിയയ്ക്ക് വേണ്ടി ഉപയോഗിച്ചു. ഇന്ത്യയിലെ ഗവൺമെന്റിന്റെ മൂന്ന് ഘടകങ്ങൾ വിശദീകരിക്കുന്നതിൽ ക്ലാസ് വളരെ ഉയർന്ന നിലവാരത്തിലുള്ളതായിരുന്നു.ലോകസഭയുടെയും രാജ്യസഭയുടെയും സവിശേഷതകളും ചർച്ച ചെയ്തു
ഉച്ചയ്ക്ക് ശേഷം എക്സാം ഡ്യൂട്ടി ഉണ്ടായിരുന്നു. 8A യിൽ ആയിരുന്നു ഡ്യൂട്ടി.
20 july 2023
8.45 ന് ഞങ്ങൾ സ്കൂളിൽ എത്തിച്ചേർന്നു. ഹെഡ്മാസ്റ്ററുടെ മുറിയിൽ എത്തിച്ചേർന്ന് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഓരോരുത്തരും അവർക്ക് അനുവദിച്ചു കൊടുത്തിട്ടുള്ള ഡ്യൂട്ടി പെയിന്റുകളിലേക്ക് പോയി. എനിക്ക് രാവിലെ ഗ്രൗണ്ട് ഫ്ലോർ ഡ്യൂട്ടി ഉണ്ടായിരുന്നു. പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു.
ഉച്ചയ്ക്കുശേഷം ആയിരുന്നു എൻറെ പിരീഡ്. ജിജി സാർ ഒബ്സർവേഷന് വന്നു. പാർലമെന്റിന്റെ ചുമതലകൾ കുറിച്ചാണ് ഞാൻ ക്ലാസ് എടുത്തത്. ഒരു ബിൽനിയമമാകുന്നതിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് അധ്യാപകൻ വിശദീകരിച്ചു. ക്ലാസിന്റെ അവസാനം ജിജി സാർ നല്ലൊരു ഫീഡ്ബാക്ക് നൽകി.
21 july 2023
8.45 ന് ഞങ്ങൾ സ്കൂളിൽ എത്തിച്ചേർന്നു. ഹെഡ്മാസ്റ്ററുടെ മുറിയിൽ എത്തിച്ചേർന്ന് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഓരോരുത്തരും അവർക്ക് അനുവദിച്ചു കൊടുത്തിട്ടുള്ള ഡ്യൂട്ടി പെയിന്റുകളിലേക്ക് പോയി.ഇന്ന് രണ്ടാമത്തെ പിരീഡ് എൻറെ ക്ലാസ് ഒബ്സർവേന് വേണ്ടി ആൻസി ടീച്ചർ സ്കൂളിൽ എത്തി. ധനബില്ലിനെ കുറിച്ചും പാർലമെന്റിന്റെ മറ്റു ചുമതലകളെ കുറിച്ചും ആണ് ക്ലാസ് എടുത്തത്. പി പി ടി ഐസിടി ചിത്രങ്ങൾ തുടങ്ങിയവ പഠനപ്രക്രിയയ്ക്ക് വേണ്ടി ഉപയോഗിച്ചു. കുട്ടികൾ ഉയർന്ന പങ്കാളിത്തത്തോടെ പഠനപ്രക്രിയയിൽ പങ്കെടുത്തു. ക്ലാസിന്റെ അവസാനം ടീച്ചർ നല്ലൊരു ഫീഡ്ബാക്ക് നൽകി.
Comments
Post a Comment