12 jan 2022- National youth day✨️

12-1-2022

Natural science ഓപ്ഷണൽ ആണ് ഇന്നത്തെ അസംബ്ലി നടത്തിയത്. കോളേജ് പ്രാർത്ഥനയോടുകൂടി അസംബ്ലി ആരംഭിച്ചു. പ്രാർത്ഥന, പ്ലെഡ്ജ്, ശുഭചിന്ത, ക്യാമ്പസ് news,  importance of the week, importance of the day എന്നിവയൊക്കെ ഉണ്ടായിരുന്നു. അവർ കോളേജ് ലൈബ്രറിക്കു വേണ്ടി ബുക്കുകൾ സമർപ്പിച്ചു. ബെനഡിക്റ്റ്  സാറിൻറെ അഭാവത്തിൽ ജിബി ടീച്ചറാണ് natural science-ൻറെ ലോഗോ റിലീസ് ചെയ്തത്.natural science വളരെ ഭംഗിയായി അസംബ്ലി നടത്തി😇✨️.
ഞങ്ങൾ social science-ലെ വിദ്യാർഥികൾ കാത്തിരുന്ന ദിവസം ഇന്നാണ്😝✨. അതെ ക്രിസ്മസ് ഫ്രണ്ടിന് ഗിഫ്റ്റ് കൊടുക്കുന്ന ദിവസം ഇന്നായിരുന്നു .ഇപ്പോൾ തന്നെ ഒരുപാട് വൈകിപ്പോയി. ക്ലാസിലെ എല്ലാവരെയും ഒരുമിച്ച് കിട്ടാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു  ഞങ്ങൾ.അതെ ഇന്ന് ആയിരുന്നു ആ ദിവസം ക്ലാസിലെ 16 പേരും ഇന്നു വന്നു. ഞങ്ങൾ ഗിഫ്റ്റുകൾ കൈമാറി. എല്ലാവരും വളരെയധികം സന്തോഷത്തിലായിരുന്നു😇❤️✨️ .ഗിഫ്റ്റ് ഒക്കെ കൊടുത്തു കഴിഞ്ഞ ശേഷം ഞങ്ങൾ എല്ലാവരും ഗ്രൂപ്പ് ഫോട്ടോ എടുത്തു.ഒരുപാട് സന്തോഷിച്ച, ആഹ്ലാദിച്ച  ഒരു ദിവസം കൂടി കടന്നു പോയി❤️.

Comments

Popular posts from this blog

last day @st johns

School Internship Week 8✨️

School Internship week 6✨️