ഇന്ന് രാവിലെ 9 മണി മുതൽ 10 മണിവരെയായിരുന്നു ആദ്യത്തെ ക്ലാസ്. മായ ടീച്ചർ ആണ് ക്ലാസ് എടുത്തത്. "Philosophical base of knowledge and curriculum" എന്ന ടോപ്പിക്ക് ആയിരുന്നു പഠിപ്പിച്ചത്.
അടുത്ത സെക്ഷൻ രേവതി ടീച്ചറായിരുന്നു. "computer stimulation, blended learning, flipped classroom" എന്നീ ടോപ്പിക്കുകൾ കുറിച്ചാണ് ക്ലാസെടുത്തത്.
ടീച്ചിംഗ് പ്രാക്ടീസിന്റെ അവസാനദിനം. കുട്ടികളെ വിട്ടു പിരിയുന്നതിന്റെ വിഷമമായിരിക്കാം എല്ലാവരും വളരെ സങ്കടത്തിൽ കാണപ്പെട്ടു. രണ്ടാമത്തെ പിരീഡ് ഞാൻ എൻറെ ക്ലാസിലേക്ക് പോയി. കുട്ടികളിൽ നിന്നും ഫീഡ്ബാക്ക് വാങ്ങിച്ച ശേഷം കുട്ടികൾക്ക് അല്പം മധുരം നൽകി. വൈകിട്ട് ഹെഡ്മാസ്റ്ററിന്റെ മുറിയിൽ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. എല്ലാരും അവരവരുടെ അനുഭവങ്ങൾ പങ്കിട്ടു. തുടർന്ന് എല്ലാവർക്കും മധുരം നൽകി. എല്ലാവരും ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തു. ഓർമ്മകളുടെ പുസ്തകത്താളുകളിൽ കൊത്തിവയ്ക്കാൻ ഒത്തിരി ഓർമ്മകൾ നൽകിയ സെൻറ് ജോൺസ് സ്കൂളിൽ നിന്നും ഞങ്ങൾ പടിയിറങ്ങി.
7 August 2023 8.45 ന് ഞങ്ങൾ സ്കൂളിൽ എത്തിച്ചേർന്നു. ഹെഡ്മാസ്റ്ററുടെ മുറിയിൽ എത്തിച്ചേർന്ന് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഓരോരുത്തരും അവർക്ക് അനുവദിച്ചു കൊടുത്തിട്ടുള്ള ഡ്യൂട്ടി പെയിന്റുകളിലേക്ക് പോയി. 9.30 ന് പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു. ഇന്ന് കുട്ടികൾക്ക് ആൻസർ ഷീറ്റ് എല്ലാം വിതരണം ചെയ്തു. എല്ലാവർക്കും നല്ല മാർക്കുകൾ ഉണ്ട്. ഉച്ചയ്ക്ക് ഗ്രൗണ്ട് ഡ്യൂട്ടി ഉണ്ടായിരുന്നു. 8 August 2023 ഹിരോഷിമ നാഗസാക്കി ദിനങ്ങളുമായി ബന്ധപ്പെട്ട് അധ്യാപക വിദ്യാർത്ഥികൾ സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരു എക്സിബിഷൻ നടത്തി. 9 August 2023 ഇന്ന് ആദ്യത്തെ രണ്ട് പിരീഡ് എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസിലും സബ്സ്റ്റിറ്റ്യൂഷൻ ഉണ്ടായിരുന്നു. ഞാൻ കുട്ടികളെ രസകരമായ ഗെയിമുകൾ കളിപ്പിച്ചു. ഉച്ചയ്ക്കുശേഷം 8A യിൽ Diagnostic Test നടത്തി. വൈകിട്ട് ലൈൻ ഡ്യൂട്ടി ഉണ്ടായിരുന്നു. 10 August 2023 ടൈംടേബിൾ പ്രകാരം എനിക്ക് മൂന്നാമത്തെ പിരീഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. ഇന്ന് കുട്ടികൾക്ക് വേണ്ടി റെമഡിയൽ ലെസ്സൺ പ്ലാൻ എടുത്തു. വൈകിട്ട് ലൈൻ ഡ്യൂട്ടി ഉണ്ടായിരുന്നു, ഡ്യൂട്ടി കഴിഞ്ഞശേഷം രജിസ്റ്ററിൽ ഒപ്പിട്ടു ഞങ...
4 july 2023 8.45 ന് ഞങ്ങൾ സ്കൂളിൽ എത്തിച്ചേർന്നു. ഹെഡ്മാസ്റ്ററുടെ മുറിയിൽ എത്തിച്ചേർന്ന് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഓരോരുത്തരും അവർക്ക് അനുവദിച്ചു കൊടുത്തിട്ടുള്ള ഡ്യൂട്ടി പെയിന്റുകളിലേക്ക് പോയി. 9.30 ന് പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു. ടൈം ടേബിൾ പ്രകാരം മൂന്നാമത്തെ പിരീഡ് ക്ലാസിൽ പോയി. ചൈനീസ് സംസ്കാരത്തെ കുറിച്ചാണ് ഇന്ന് പഠിപ്പിച്ചത്.ക്ലാസിന്റെ അവസാനം പാഠഭാഗവുമായി ബന്ധപ്പെട്ട നോട്ട്സ് കൊടുത്തു. 5 july 2023 ഇന്ന് ക്ലാസ്സിൽ പുതിയൊരു പാഠം തുടങ്ങി. ഭൗമ രഹസ്യങ്ങൾ തേടി എന്നാണ് ചാപ്റ്ററിന്റെ പേര്. ഭൂമിയുടെ ഉള്ളറെ പറ്റിയാണ് ഇന്ന് ക്ലാസ് എടുത്തത്. പി പി ടി, ഐസിടി ചിത്രങ്ങൾ, വീഡിയോ എന്നിവ പഠനപ്രക്രിയയ്ക്ക് വേണ്ടി ഉപയോഗിച്ചു. അധ്യാപകൻ ഭൂമിയുടെ ഉള്ളറയെ പറ്റി വിശദീകരിക്കുകയും കുട്ടികളുടെ സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്തു. ക്ലാസിന്റെ അവസാനം കുട്ടികളോട് ചോദ്യങ്ങൾ ചോദിച്ചു. 6 july 2023 ഭൂമിയുടെ ഉള്ളറയുമായി ബന്ധപ്പെട്ട ബാക്കി ഭാഗം ഇന്ന് പഠിപ്പിച്ചു. ഭൂമിയുടെ ഉള്ളറയുമായി ബന്ധപ്പെട്ട ആശയങ്ങൾ കുട്ടികളുടെ മനസ്സിൽ പതിപ്പിക്കുവാൻ വേണ്ടി ആനിമേഷൻ വീഡിയോ ഉപയോഗിച്ചു. ശേഷം ഭൂമിയുടെ ഉള്ള...
Comments
Post a Comment