അലസത അകറ്റാം, വിജയം വരിക്കാം✨️❤️

20-1-2022

ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല; എന്റെ മടിയാണ് തോൽവിക്ക് കാരണം’. പരാജയപ്പെടുമ്പോഴൊക്കെ ഇങ്ങനെ സ്വയം കുറ്റപ്പെടുത്തുന്നവരാണ് ഏറെയും. തോൽവി സംഭവിച്ചവർക്കൊക്കെ ഒരു കാര്യം ഉറപ്പാണ്; താൻ കുറേ കൂടി പരിശ്രമിച്ചിരുന്നെങ്കിൽ മെച്ചപ്പെട്ട ഫലം ലഭിച്ചേനെ  എന്ന്. എന്നാൽ, ഈ ചിന്ത വരുന്നത് പരാജയം സംഭവിക്കുമ്പോൾ മാത്രമാണ്. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്തു ചെയ്യുമ്പോൾ മാത്രമാണ് കാര്യക്ഷമത കൈവരിക്കാൻ കഴിയുക. ചെയ്യേണ്ട കാര്യങ്ങളെ ചെയ്യേണ്ട സമയത്ത് ചെയ്യാതിരിക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യുന്ന ശീലത്തിനാണ് അലസത അഥവാ മടി എന്ന് വിശേഷിപ്പിക്കുന്നത്.

പ്രസിദ്ധ ഫ്രഞ്ച് എഴുത്തുകാരൻ ജൂൾസ് റെനാർഡിന്റെ (Jules Renard) അഭിപ്രായത്തിൽ ‘അലസത എന്നത് ഒരു ശീലമാണ്; ക്ഷീണിതരാകുന്നതിനു മുമ്പ് വിശ്രമിക്കുന്ന ശീലം.’ വിശ്രമം ഏതൊരാൾക്കും ആവശ്യമാണ്. എന്തെങ്കിലും തൊഴിലെടുത്തതിനു ശേഷം ക്ഷീണമകറ്റാനുള്ള വിശ്രമം ആസ്വാദ്യകരമാണ്. എന്നാൽ, ഒരു പണിയും എടുക്കാതെ സദാ വിശ്രമിക്കണമെന്ന ചിന്തയാണ് മടിയായി മാറുന്നത്. കാലത്ത് ഉണരുന്ന ഒരു വിദ്യാർഥിക്ക് തനിക്ക് ധാരാളം കാര്യങ്ങൾ പഠിക്കേണ്ടതുണ്ട് എന്ന ബോധ്യമുണ്ട്. എന്നാൽ, കുറച്ചുനേരം കൂടി മൂടിപ്പുതച്ച് ഒന്നു മയങ്ങിയിട്ട് എണീക്കാം എന്ന് ചിന്തിക്കുന്നതാണ് മടി. ഉണർന്ന് എണീറ്റ് പഠിക്കാൻ ഒരു കാരണം വേണം. ആ കാരണമാണ് നമ്മുടെ മടിയെ അകറ്റുന്നത്.

തനിക്ക് പലതും ചെയ്യാനുണ്ട് അഥവാ പഠിക്കാനുണ്ട് എന്ന ബോധ്യമുണ്ടായിട്ടു കൂടി പിന്നെയും പഠിക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ അലസതയുടെ ലക്ഷണം.അലസത കൂടുതൽ അലസതയ്ക്കുള്ള ഇന്ധനമാണ്. പ്രവർത്തനം കൂടുതൽ പ്രവർത്തനങ്ങൾക്കുള്ള ഇന്ധനവും. എന്തെങ്കിലുമൊക്കെ പ്രവർത്തിച്ചു തുടങ്ങാതെ മടി മാറ്റാൻ കഴിയില്ല. നാം അടുത്ത ദിവസത്തേക്കു മാറ്റിവയ്ക്കുന്ന കാര്യങ്ങളിൽ ഒന്നെങ്കിലും ഇന്നുതന്നെ ചെയ്തു തീർക്കാൻ ശ്രമിച്ചുനോക്കൂ. ചെറിയ ശ്രമങ്ങൾ വിജയിക്കുമ്പോൾ കൂടുതൽ ശ്രമിക്കാനുള്ള പ്രചോദനമാകും.

ഒരു വർഷത്തിനു ശേഷം ഇതേ ദിവസം നിങ്ങൾ ചിലപ്പോൾ ചിന്തിക്കാം നേരത്തേ ചെയ്തുതുടങ്ങിയിരുന്നു എങ്കിൽ എന്ന്. നഷ്ടപ്പെട്ടുപോയ പ്രയത്നദിനങ്ങളെ കുറിച്ചോർത്ത് നാളെകളിൽ പരിതപിക്കാതിരിക്കാൻ ഇന്നേ തുടങ്ങുക. തുടങ്ങാൻ നല്ല സമയം എന്നൊന്നില്ല. തുടക്കം കുറിക്കാൻ ഏറ്റവും നല്ല സമയം ഈ നിമിഷമാണ്; ദാ ഇപ്പോൾ നിങ്ങളുടെ മുമ്പിലുള്ള നിമിഷം.

വലിയ ലക്ഷ്യത്തിൽ എത്തുന്നതിനു മുമ്പ് ചെറിയ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുക. അതിനിടയിൽ വിശ്രമവും ആവശ്യമാണ്. എന്നാൽ, വിശ്രമം പിന്നീടുള്ള പ്രവർത്തനങ്ങൾക്കുള്ള ഊർജം സംഭരിക്കാൻ ഉതകുന്നതാവണം. താൽകാലിക സുഖങ്ങളോടുള്ള അഭിനിവേശമാണ് പലപ്പോഴും നമ്മെ മടിയന്മാരാക്കുന്നത്. താൽകാലിക സുഖങ്ങൾക്കു പിന്നാലെ പോകുന്നവർ ആത്യന്തികമായ ദുഃഖങ്ങളിലേക്കാകും ചെന്നെത്തുക. 

എന്നാൽ, താൽകാലിക റിസ്കുകൾ അഥവാ ഉദ്യമങ്ങൾ എക്കാലവും ആസ്വാദ്യമായ ജീവിതം കെട്ടിപ്പടുക്കാൻ അനിവാര്യമായ അടിസ്ഥാന ശിലയൊരുക്കും. അലസത വെടിഞ്ഞു മുന്നേറുക. ആത്മവിശ്വാസത്തോടെ✨️❤️.

ആദ്യത്തെ പിരീഡ് മായ ടീച്ചർ ആണ് ക്ലാസ് എടുത്തത്. SCHOOLS OF PHILOSOPHY ഞങ്ങളെ പഠിപ്പിച്ചു.

  • Idealism
  • Naturalism
  • Realism
  • Pragmatism
അടുത്ത സെക്ഷൻ ജിബി ടീച്ചർ ആണ് ക്ലാസ് എടുത്തത്.learning process, learning methods എന്നീ ടോപ്പിക്കുകൾ പഠിപ്പിച്ചു.

Comments

Popular posts from this blog

last day @st johns

School Internship Week 8✨️

School Internship week 6✨️