പുതിയ വർഷം✨ പുതിയ തുടക്കം 🌟@2022
3 Jan 2022✨️
പത്ത് ദിവസത്തെ ക്രിസ്മസ് അവധിക്കുശേഷം എല്ലാവരും ഇന്ന് കോളേജിൽ എത്തി. പുതുവർഷത്തിൽ കോളേജിൽ ആദ്യദിനം.പുതിയ പ്രതീക്ഷകളുടെയും പ്രതിജ്ഞകളുടെയും നല്ല നാളുകളാണ് പുതുവർഷം. മുൻവർഷത്തെ നല്ല അനുഭവങ്ങളെ മനസ്സിൽ നിലനിർത്തി, മോശമായവയെ തുടച്ചുനീക്കാനാണ് നമ്മൾ ഉൾപ്പെടെ ഓരോരുത്തരും ശ്രമിക്കുന്നത്. 2022 നന്മയുടെ നല്ല നാളുകൾ സമ്മാനിക്കട്ടെ എന്ന് ആശംസിക്കുന്നു ✨️✨️✨️.
ആദ്യത്തെ സെക്ഷൻ ഓപ്ഷണൽ ക്ലാസുകൾ ആയിരുന്നു.തുടർന്ന് ഞങ്ങൾ എല്ലാവരും സെമിനാർ ഹാളിലേക്ക് പോയി .ജോജു സാറാണ് അടുത്ത പിരീഡ് എടുത്തത്. പ്രാർത്ഥനയോടെ ക്ലാസ് ആരംഭിച്ചു. നല്ലൊരു ശുഭ ചിന്തയും ഞങ്ങൾക്കുവേണ്ടി പങ്കുവെച്ചു. തുടർന്ന് E-content എങ്ങനെ പ്രിപ്പയർ ചെയ്യാം എന്ന് ഞങ്ങളെ പഠിപ്പിച്ചു .അടുത്ത പീരീഡ് മായ ടീച്ചർ ആണ് ക്ലാസ് എടുത്തത് .ഒരു അധ്യാപകന് വേണ്ട നല്ല ഗുണങ്ങളെപ്പറ്റി ഞങ്ങളെ പഠിപ്പിച്ചു.
ഇന്നലകളിലെ നഷ്ടങ്ങളെ മറക്കാം, ശുഭപ്രതീക്ഷയോടെ നല്ല നാളേക്കായി കാത്തിരിക്കാം....HAPPY NEW YEAR ✨️✨️❤️
Comments
Post a Comment