ഇവിടം സ്വർഗ്ഗമാണ് ✨❤
24-1-2022
അങ്ങനെ ഒരാഴ്ചത്തെ ഓൺലൈൻ ക്ലാസ്സുകൾക്ക് ശേഷം ഞങ്ങൾ വീണ്ടും കോളേജിൽ എത്തി.കോളേജിൽ എത്തിയപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം എനിക്കുണ്ടായി. കോളേജിൽ അഡ്മിഷൻ എടുത്ത ആദ്യനാളുകളിൽ എനിക്ക് എങ്ങനെയെങ്കിലും ഈ കോഴ്സ് പെട്ടെന്ന് കമ്പ്ലീറ്റ് ആക്കിയാൽ മതി എന്നായിരുന്നു. കാരണം ഒട്ടും താല്പര്യം ഇല്ലാതെയാണ് ഞാൻ ഈ കോഴ്സിലേക്ക് കടന്നുവന്നത്. ഈ കഴിഞ്ഞ നാളുകളിൽ എവിടെയോ വെച്ച് ഞാനറിയാതെ തന്നെ ഞാൻ B Ed life ആസ്വദിച്ചു തുടങ്ങി😇✨️❤️.
കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് രണ്ട് ബാച്ചുകൾ ആയാണ് ക്ലാസുകൾ നടത്തിയത്. ആദ്യത്തെ സെക്ഷൻ മായ ടീച്ചർ ആണ് ക്ലാസ് എടുത്തത്. തുടർന്ന് ഓപ്ഷണൽ ക്ലാസ്സുകൾ ആയിരുന്നു. Shabhana ടീച്ചർ ക്ലാസ് എടുക്കാൻ വന്നു. ടീച്ചറുടെ ടീച്ചിംഗ് പ്രാക്ടീസിന്റെ അവസാന ദിവസമായിരുന്നു ഇന്ന്. ഇന്ന് അവസാനത്തെ ക്ലാസ്ആയതുകൊണ്ട് തന്നെ ഞങ്ങൾ ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തു. നല്ലൊരു ഫീഡ്ബാക്കു൦ ടീച്ചർക്ക് നൽകി.ടീച്ചർക്ക് ഒരുപാട് സന്തോഷമായി😇✨. ഉച്ചയ്ക്ക് ശേഷം ജിബി ടീച്ചർ ആണ് ക്ലാസ് എടുത്തത്.
Comments
Post a Comment