22-2-2022
School induction-ൻറെ അവസാന ദിനം. 8.30-ന് തന്നെ ഞങ്ങൾ എല്ലാവരും സ്കൂളിൽ എത്തിച്ചേർന്നു. അറ്റൻഡൻസ് മാർക്ക് ചെയ്തു. ഇന്ന് ഞങ്ങൾ എൽ പി സെക്ഷനിൽ ആയിരുന്നു ഇരുന്നത്. സ്കൂളിൽ ഇന്ന് annual ഡേ ആയിരുന്നു. ഞങ്ങൾ സ്കൂളിൽ എത്തിച്ചേർന്ന സമയത്ത് അവിടെ പ്രോഗ്രാമുകൾ ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. ഇന്ന് ഞങ്ങൾക്ക് എൽപി സെക്ഷനിൽ ആയിരുന്നു observation ക്ലാസുകൾ ക്രമീകരിച്ചിരുന്നത്. ആദ്യം ഞാൻ ഒന്നാം ക്ലാസ്സിൽ കയറി. അവിടുത്തെ കൊച്ചു കുരുന്നുകളെ ഒരു ടീച്ചർ ഹിന്ദി പഠിപ്പിക്കുന്നുണ്ടായിരുന്നു. തുടർന്ന് അടുത്ത സെക്ഷൻ രണ്ടാം ക്ലാസ്സിൽ കയറി.അവിടെ ഒരു ടീച്ചർ മലയാളം പഠിപ്പിക്കുന്നുണ്ടായിരുന്നു ടീച്ചർ ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം കുട്ടികൾ കൃത്യമായി മറുപടി നൽകുന്നുണ്ട്, എന്നാൽ ചില കുട്ടികൾ കുസൃതി കാണിക്കുന്നത് എൻറെ ശ്രദ്ധയിൽപ്പെട്ടു. അവരെ അടക്കി ഇരുത്താൻ ടീച്ചർ നന്നായി കഷ്ടപ്പെടുന്നത് ഞാൻ കണ്ടു. അങ്ങനെ 4 ഒബ്സർവേഷൻ ക്ലാസുകൾ ഞങ്ങൾ ചെയ്തു. തുടർന്ന് ഉച്ചയ്ക്ക് ശേഷം സ്കൂൾ പ്രിൻസിപ്പലുമായി ഞങ്ങൾ ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തു. തുടർന്ന് ടീച്ചറുടെ കൈയിൽ നിന്നും ഒരു ഫീഡ്ബാക്കു൦ ഞങ്ങൾക്ക് കിട്ടി😇🌟✨. ഒരുപാട് സന്തോഷവും രസകരമായ അനുഭവങ്ങളും നൽകിയ school induction program അങ്ങനെ ഇന്ന് അവസാനിച്ചു.

Comments
Post a Comment