School induction day 2✨️❤️
Navajeevan bethany സ്കൂളിലെ രണ്ടാം ദിവസം. വളരെ രസകരമായ മറ്റൊരു ദിവസം. എന്തെന്നില്ലാത്ത ആഹ്ലാദത്തോടെയാണ് ഇന്നും സ്കൂളിലേക്ക് പ്രവേശിച്ചത്. 8.30-ന് തന്നെ ഞങ്ങൾ എല്ലാവരും സ്കൂളിൽ എത്തിച്ചേർന്നു. രാവിലെ തന്നെ attendence മാർക്ക് ചെയ്തു.ഇന്ന് observation-നു വേണ്ടി രണ്ട് ക്ലാസുകൾ ലഭിച്ചു. രണ്ട് സോഷ്യൽ സയൻസ് ക്ലാസുകൾ ആണ് ലഭിച്ചത്. ടീച്ചർ കുട്ടികളുമായി എങ്ങനെ interact ചെയ്യുന്നു, എങ്ങനെയാണ് ക്ലാസ് മാനേജ് ചെയ്യുന്നത്, എങ്ങനെയാണ് പഠിപ്പിക്കുന്നത് എന്നൊക്കെ ഞങ്ങൾ നിരീക്ഷിച്ചു. കുട്ടികൾ ഞങ്ങളെ ടീച്ചർ എന്ന് വിളിച്ചപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരനുഭവമാണ് ഞങ്ങളിൽ ഉണ്ടായത്😝🤣. Interval-ന് ഞങ്ങൾക്ക് ചായ ഒക്കെ തന്നു.സ്കൂളിലെ അംഗങ്ങളെ പോലെ തന്നെയാണ് സ്കൂൾ അധികൃതർ ഞങ്ങളെ പരിഗണിക്കുന്നത്😇✨. ഉച്ചയ്ക്ക് സ്കൂൾ കുട്ടികളെല്ലാം വീട്ടിലേക്ക് മടങ്ങി. തുടർന്ന് ഞങ്ങൾ എല്ലാവരും computer lab, physics lab, biology lab, chemistry lab എന്നിവ സന്ദർശിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു.
Comments
Post a Comment