school induction day-3✨️❤️

School induction-ൻറെ മൂന്നാം ദിവസം. എന്തെന്നില്ലാത്ത സന്തോഷത്തോടെയാണ്  ഇന്നും ഞങ്ങൾ സ്കൂളിലേക്ക് പ്രവേശിച്ചത്. 8.30-ന് തന്നെ ഞങ്ങൾ എല്ലാവരും സ്കൂളിൽ എത്തിച്ചേർന്നു. രാവിലെ തന്നെ observation-നു വേണ്ടി രണ്ട് ക്ലാസുകൾ ലഭിച്ചു.രണ്ട് സോഷ്യൽ സയൻസ് ക്ലാസുകൾ ആണ് ലഭിച്ചത്. ടീച്ചർ കുട്ടികളുമായി എങ്ങനെ interact ചെയ്യുന്നു,  എങ്ങനെയാണ് ക്ലാസ് മാനേജ് ചെയ്യുന്നത്, എങ്ങനെയാണ് പഠിപ്പിക്കുന്നത് എന്നൊക്കെ ഞങ്ങൾ നിരീക്ഷിച്ചു. ഒന്ന് രണ്ടു കുട്ടികൾ ക്ലാസിൽ നന്നായി ബഹളം വയ്ക്കുന്നുണ്ടായിരുന്നു. ടീച്ചർ അവരെ അടക്കി ഇരുത്താൻ നന്നായി കഷ്ടപ്പെടുന്നത് ഞങ്ങൾ കണ്ടു. ആ ടീച്ചറുടെ സ്ഥാനത്ത് ഞങ്ങൾ ആയിരുന്നുവെങ്കിൽ എന്ത് ചെയ്യും എന്ന് ഞങ്ങൾ ഒരു നിമിഷം ആലോചിച്ചു. ഒരു പിടിയും ഇല്ല. Question pattern-നെ പറ്റിയാണ് ടീച്ചർ കുട്ടികളോട് പറയുന്നത്. important questions-ഉ൦ ടീച്ചർ കുട്ടികളുടെ അടുത്ത് പറഞ്ഞു കൊടുക്കുന്നുണ്ട്. observation Class കഴിഞ്ഞതിനുശേഷം ഞങ്ങൾ തിരിച്ച് ഞങ്ങൾക്ക് അനുവദിച്ചു തന്നിട്ടുള്ള റൂമിലേക്ക് വന്നു.അവിടെ ഞങ്ങൾക്ക് ചായയൊക്കെ സെർവ് ചെയ്തു. വളരെയധികം experience കിട്ടിയ മറ്റൊരു ദിവസം കൂടി കടന്നു പോയി.

Comments

Popular posts from this blog

last day @st johns

School Internship Week 8✨️

School Internship week 6✨️