school induction day-4✨️❤️
School induction-ൻറെ നാലാം ദിവസം. എന്തെന്നില്ലാത്ത സന്തോഷത്തോടെയാണ് ഇന്നും ഞങ്ങൾ സ്കൂളിലേക്ക് പ്രവേശിച്ചത്. 8.30-ന് തന്നെ ഞങ്ങൾ എല്ലാവരും സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് ഞങ്ങൾക്ക് ഒരു interaction ക്ലാസ് ലഭിച്ചു. ഞാനും എമിയു൦ അന്നുവു൦ ചേർന്ന് ക്ലാസ് എടുക്കാൻ തീരുമാനിച്ചു. Nationalism in india എന്ന ടോപ്പിക്ക് ആയിരുന്നു ടീച്ചർ ഞങ്ങൾക്ക് ക്ലാസ്സ് എടുക്കാൻ വേണ്ടി നൽകിയത്. ഞങ്ങൾ മൂന്നു പേരും topic divide ചെയ്തു. പത്താം ക്ലാസിനെ ആയിരുന്നു പഠിപ്പിക്കേണ്ടത്. തുടർന്ന് രണ്ടാമത്തെ പിരീഡ് ഞങ്ങൾ പത്താം ക്ലാസിലേക്ക് എത്തി. ടീച്ചർ കുട്ടികൾക്ക് ഞങ്ങളെ പരിചയപ്പെടുത്തി. തുടർന്ന് ക്ലാസ് ആരംഭിച്ചു. ഞാൻ ആയിരുന്നു ആദ്യത്തെ ടോപ്പിക്ക് എടുത്തത്.എനിക്ക് നല്ല ടെൻഷൻ അനുഭവപ്പെട്ടു. Nationalism കുറിച്ചും first world war എങ്ങനെയാണ് india-ക്ക് ഒരു negative impact ഉണ്ടാക്കിയത് എന്നതിനെ പറ്റിയും sathyagraha എന്ന ടോപിക്കിനെ പറ്റിയും പഠിപ്പിച്ചു. റിവിഷൻ ക്ലാസ് ആയിരുന്നു. എൻറെ ചോദ്യങ്ങൾക്കെല്ലാം കുട്ടികൾ കൃത്യമായ മറുപടികൾ നൽകി. തുടർന്ന് എമിയും അന്നുവു൦ ക്ലാസെടുത്തു. എല്ലാവരും വളരെ നന്നായി ക്ലാസ്സ് എടുത്തു. തുടർന്ന് ടീച്ചർ ഞങ്ങൾക്ക് നല്ലൊരു feedback നൽകി😇❤️.
Comments
Post a Comment