First trip with MTTC✨️❤️

ഇന്നായിരുന്നു  കോളേജിൽ നിന്ന് ഞങ്ങളുടെ ആദ്യത്തെ ട്രിപ്പ്. Guru Gopinath Natanagrama-ത്തിലേക്ക് ആയിരുന്നു യാത്ര. രാവിലെ തന്നെ എല്ലാവരും കോളേജിൽ എത്തി. എല്ലാവരെയും വളരെ ഉത്സാഹത്തോടെയും ആവേശത്തോടെയും കാണപ്പെട്ടു. Attendance മാർക്ക് ചെയ്തതിനുശേഷം ഞങ്ങളെല്ലാവരും college portico-യിൽ ഒത്തുകൂടി. ബഹുമാനപ്പെട്ട കോളേജ് പ്രിൻസിപ്പൽ ബെനഡിക്ട് സാർ യാത്രയെ കുറിച്ച് ചെറിയ സന്ദേശം ഞങ്ങൾക്ക് നൽകി. തുടർന്ന് പ്രാർത്ഥനയും കഴിഞ്ഞു ഞങ്ങൾ യാത്ര പുറപ്പെട്ടു. രണ്ട് സ്കൂൾ ബസുകളിൽ ആയിരുന്നു യാത്ര. പാട്ടുകൾ പാടിയും കുഞ്ഞു തമാശകൾ പങ്കുവെച്ചു൦ ഞങ്ങൾ നടനഗ്രാമത്തിൽ എത്തിച്ചേർന്നു. Dr.sajeev sir-ൻറെ ഒരു ക്ലാസ് ആയിരുന്നു ആദ്യം. ഗുരു ഗോപിനാഥിൻറെ ശിഷ്യനായിരുന്നു അദ്ദേഹം. ഈ കലയെ അദ്ദേഹം എന്തുമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് അദ്ദേഹത്തിന് വാക്കുകളിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. നടന ഹാസ്യത്തിന്റെ പല മുദ്രകൾ അർഥങ്ങൾ വേഷങ്ങൾ അങ്ങനെ പലതും sir പറഞ്ഞു തന്നു. 

ക്ലാസ്സ് കഴിഞ്ഞതിനു ശേഷം ഞങ്ങൾ അവിടെ മുഴുവൻ ചുറ്റി കണ്ടു. എന്തെന്നില്ലാത്ത ഒരു  പോസിറ്റീവ് എനർജി അവിടെ ഉണ്ടായിരുന്നു. തുടർന്ന് ഞങ്ങളെല്ലാവരും ഉച്ചയ്ക്ക് അവിടെവെച്ച് തന്നെ ഫുഡ് കഴിച്ചു. മായ ടീച്ചർ ആണ് ഞങ്ങൾക്ക് ഫുഡ് നൽകിയത് 😇❤️✨. മായ ടീച്ചറും ജോജു സാറും ആൻസി ടീച്ചറും ആയിരുന്നു ഞങ്ങളുടെ കൂടെ വന്നത്. ഒരുപാട് സന്തോഷിച്ച ഒരു ദിവസം. ഓർമയുടെ പുസ്തകത്താളുകളിൽ കൊത്തിവയ്ക്കാൻ മറ്റൊരു ദിനം കൂടി നൽകിയതിന് MTTC ക് നന്ദി.

Comments

Popular posts from this blog

last day @st johns

TEACHING PRACTICE WEEK 7❤️

School Internship week 6✨️