പ്രതിസന്ധികൾക്ക് മേലേ ചിറക് വിരിച്ച് പറക്കാം✨️❤️

ജീവിതം ഒഴിവാക്കാനാവാത്ത ഒരുകൂട്ടം അനുഭവങ്ങളുടെ നീണ്ട നിരയാണെന്നതില്‍ സംശയമില്ല. അതില്‍ നല്ലതും ചീത്തയും ഉണ്ടാവാം. സന്തോഷിപ്പിക്കുന്നതും ദുഖിപ്പിക്കുന്നതും ഉണ്ടാവാം. പ്രതിബന്ധങ്ങളെ ദുഖങ്ങളായാണ് പലപ്പോഴും നമ്മൾ കാണുക. എന്നാല്‍ പ്രതിബന്ധങ്ങൾ നമ്മളെ കൂടുതല്‍ കരുത്തരാക്കുകയാണ് ചെയ്യുന്നത്. അതില്‍ നിന്നും കരകയറിയപ്പോൾ നമ്മൾ ഉൾക്കൊണ്ട പാഠങ്ങൾ എത്രയോ വലുതാണ്.

നെഗറ്റീവ് ആയ ഓര്‍മകളെ ദീര്‍ഘനേരം പിടിച്ചു നിര്‍ത്തി, പോസിറ്റീവ് ആയവയെ എളുപ്പത്തില്‍ വിട്ടുകളയുന്നത് തികച്ചും മനുഷ്യസഹജമാണ്. അതിനെ മറികടക്കാൻ ബോധപൂര്‍വമായുള്ള പരിശ്രമം ആവശ്യമാണ്.

പ്രതിസന്ധികളും തിരിച്ചടികളും ഉണ്ടാകുമ്പോൾ അവയെ കാലാകാലം മനസ്സില്‍ കൊണ്ടു നടന്ന് സ്വയം സഹതപിക്കുന്നതിന് പകരം അവയെ മറികടക്കുകയാണ് വേണ്ടത്. ഇത്തരം സമയങ്ങളില്‍ ചുറ്റുപാടുമുള്ള പോസിറ്റീവുകൾ ഒന്നും നമ്മൾ കണ്ടില്ലെന്ന് വരാം. എന്നാല്‍ അതിനര്‍ത്ഥം പോസിറ്റീവായി ഒന്നും സംഭവിക്കുന്നില്ല എന്നല്ല. അത് നമ്മൾ കാണുന്നില്ല എന്നാണ്. അവയെക്കൂടി കാണാൻ മനസ്സിനെ പാകപ്പെടുത്തുകയാണ് വേണ്ടത്.

നല്ല പുസ്തകങ്ങൾ വായിക്കുക, കലകൾ ആസ്വദിക്കുക, പോസിറ്റീവ് ആൾക്കാരുമായി സമയം ചിലവഴിക്കുക, പ്രകൃതിയോട് കൂടുതല്‍ ഇണങ്ങുക, പുതിയൊരു വ്യായാമം തുടങ്ങുക, ജീവിതശൈലിയില്‍ മാറ്റം വരുത്തുക.മാറ്റം നിങ്ങൾക്ക് തന്നെ ദൃശ്യമാകും.

സ്വയം ഉരുത്തിരിഞ്ഞ് വരാൻ അനുവദിക്കുക. പ്യൂപ്പയില്‍ നിന്ന് വരുന്ന പൂമ്പാറ്റയെപ്പോലെ പ്രതിസന്ധികൾ കടന്ന് ജീവിതത്തിലേക്ക് നിറമുള്ള ചിറകുകൾ വിരിച്ച് പറക്കൂ....... ✨️❤️😇

Comments

Popular posts from this blog

last day @st johns

School Internship Week 8✨️

School Internship week 6✨️