International Yoga Day✨️
ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. യോഗാ ദിനത്തോടനുബന്ധിച്ച് Mar Theophilus training college ലെ അധ്യാപക വിദ്യാർത്ഥികൾ സ്കൂൾ ഓഡിറ്റോറിയത്തിൽ 9.30ന് ഒരു യോഗ സെക്ഷൻ സംഘടിപ്പിച്ചു. ദീപ സിസ്റ്ററുടെ ഉദ്ഘാടന പ്രസംഗത്തോടുകൂടി യോഗ സെക്ഷൻ ആരംഭിച്ചു. പ്രാണായാമ, താടാസന, വൃക്ഷാസന എന്നീ മൂന്ന് ആസനകളാണ് കുട്ടികളെ കൊണ്ട് ചെയ്യിപ്പിച്ചത്.മാനസിക സമ്മർദ്ദം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ഏറെ നല്ലതാണ് യോഗ. ഏകാഗ്രത വർദ്ധിപ്പിക്കുക, മൊത്തത്തിലുള്ള ക്ഷേമം വളർത്തുക എന്നിവ ഉൾപ്പെടെയുള്ള ശാരീരികവും മാനസികവുമായ ആരോഗ്യ ആനുകൂല്യങ്ങൾക്ക് യോഗ പ്രശസ്തമാണ്. തിരക്കേറിയ ജീവിത രീതികൾക്കിടയിൽ, യോഗയ്‌ക്കായി കുറച്ച് വിലയേറിയ നിമിഷങ്ങൾ കണ്ടെത്തേണ്ടത് നിർണായകമാണ്.
Comments
Post a Comment