Internship day 2✨️
എല്ലാവരും രാവിലെ തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ഹെഡ്മാസ്റ്ററിന്റെ റൂമിൽ ചെന്ന് രജിസ്റ്റർ ഒപ്പിട്ട ശേഷം എല്ലാവർക്കും അവർക്ക് അനുവദിച്ചു കൊടുത്തിട്ടുള്ള ഡ്യൂട്ടി പോയിന്റുകളിലേക്ക് പോയി. ടൈംടേബിൾ പ്രകാരം എനിക്കിന്ന് രണ്ടാമത്തെ പിരീഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. പക്ഷേ ആദ്യത്തെ രണ്ട് പിരീഡ് എട്ടാം ക്ലാസിന് അസംബ്ലി ഉണ്ടായിരുന്നതിനാൽ എൻറെ പീരീഡ് എനിക്ക് നഷ്ടമായി. ഉച്ചയ്ക്കുശേഷം 8b എനിക്കൊരു സബ്സ്റ്റിറ്റ്യൂഷൻ പിരീഡ് ലഭിച്ചു. വളരെ രസകരമായ ഗെയിമുകൾ ഞാൻ അവരെ കളിപ്പിച്ചു. വൈകിട്ട് ലൈൻ ഡ്യൂട്ടി ഉണ്ടായിരുന്നു ലൈൻ ഡ്യൂട്ടി കഴിഞ്ഞ് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം നാലുമണിക്ക് ഞങ്ങൾ സ്കൂളിൽ നിന്നും ഇറങ്ങി.
Comments
Post a Comment