National Doctor's Day✨️
1 july 2023
ജൂലൈ 1... ദേശീയ ഡോക്ടേഴ്‌സ് ദിനം... 1991 മുതലാണ് ഡോക്ടേഴ്‌സ് ദിനം ആചരിച്ച് വരുന്നത്. കൊറോണ കാലത്ത് സ്വന്തം ജീവൻ ത്യജിച്ചും കുടുംബത്തെ അകറ്റി നിർത്തിയും നിസ്വാർത്ഥം പ്രവർത്തിച്ച ഒട്ടേറെ ഡോക്ടർമാരെ നമുക്കറിയാം. അവരെ ഓരോരുത്തരേയും ആദരിക്കാൻ കൂടിയുള്ള ദിനമാണ് ഇന്ന്. ജനങ്ങൾക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ അഹോരാത്രം പ്രവർത്തിച്ച ഡോ. ബി.സി റോയിയുടെ സ്മരണാർത്ഥമാണ് എല്ലാവർഷവും ജൂലൈ ഒന്നിന് രാജ്യത്ത് ഡോക്ടേഴ്‌സ് ഡേ ആചരിക്കുന്നത്.കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ ഡോക്ടർമാരുടെയും എല്ലാ ആരോഗ്യ പ്രവർത്തകരുടെയും പങ്ക് ഓരോരുത്തരും അനുഭവിച്ചറിഞ്ഞു. മാരകമായ വൈറസിൽ നിന്ന് ഓരോ ജീവനും രക്ഷിക്കാൻ ഡോക്ടർമാരെടുത്ത പങ്ക് ചെറുതല്ല. അതിനാൽ തന്നെ മനുഷ്യരാശിക്ക് അവർ നൽകിയ സംഭാവനകൾക്ക് അവരെ അഭിനന്ദിക്കാനും നന്ദി പറയാനും ഈ ദേശീയ ഡോക്ടർ ദിനം ഉപയോഗിക്കാം.
Comments
Post a Comment