School Internship Week 5✨️

11 july 2023
8.45 ന് ഞങ്ങൾ സ്കൂളിൽ എത്തിച്ചേർന്നു. ഹെഡ്മാസ്റ്ററുടെ മുറിയിൽ എത്തിച്ചേർന്ന് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഓരോരുത്തരും അവർക്ക് അനുവദിച്ചു കൊടുത്തിട്ടുള്ള ഡ്യൂട്ടി പെയിന്റുകളിലേക്ക് പോയി.ഇന്ന് രണ്ടാമത്തെ പിരീഡ് എൻറെ ക്ലാസ് ഒബ്സർവേന് വേണ്ടി ബിന്ദു ടീച്ചർ സ്കൂളിൽ എത്തി.വിവിധതരം അപക്ഷയ പ്രക്രിയകളെ കുറിച്ചാണ് ഞാൻ ക്ലാസ് എടുത്തത്. പിപിടി, ഐസിടി ചിത്രങ്ങൾ, ആനിമേഷൻ വീഡിയോ തുടങ്ങിയ പഠനപ്രക്രിയയ്ക്ക് വേണ്ടി ഉപയോഗിച്ചു. കുട്ടികൾ ഉയർന്ന പങ്കാളിത്തത്തോടെ പഠനപ്രക്രിയയിൽ പങ്കെടുത്തു. ക്ലാസിന്റെ അവസാനം അധ്യാപകൻ ചോദ്യങ്ങൾ ചോദിക്കുകയും കുട്ടികൾ ഉത്തരം നൽകുകയും ചെയ്തു. ക്ലാസ് കഴിഞ്ഞ ശേഷം ബിന്ദു ടീച്ചർ എനിക്ക് ഫീഡ്ബാക്ക് നൽകി.

12 july 2023
എല്ലാവരും രാവിലെ തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ഇന്നുമുതൽ സ്കൂളിൽ mid term എക്സാം തുടങ്ങുകയാണ്. ഇന്ന് രണ്ടാമത്തെ പിരീഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. മണ്ണ് രൂപീകരണത്തെ കുറിച്ചാണ് ക്ലാസ് എടുത്തത്. കുട്ടികൾ മണ്ണിൻറെ പ്രാധാന്യം മനസ്സിലാക്കുകയും മണ്ണിൻറെ രൂപീകരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളെ കുറിച്ച് കുട്ടി അറിവ് നേടുകയും ചെയ്തു. ഉച്ചയ്ക്കുശേഷം എല്ലാവർക്കും എക്സാം ഡ്യൂട്ടി ഉണ്ടായിരുന്നു. എനിക്ക് 9C യിൽ ആയിരുന്നു ഡ്യൂട്ടി.

13 july 2023
മണ്ണ് മലിനീകരണത്തെ കുറിച്ചാണ് ഇന്ന് പഠിപ്പിച്ചത്. പഠനപ്രക്രിയയ്ക്ക് വേണ്ടി Jurisprudential inquiry model തിരഞ്ഞെടുത്തു. മണ്ണ് മലിനീകരണവുമായി ബന്ധപ്പെട്ട കാരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ക്ലാസ് വളരെ ഉയർന്ന നിലവാരത്തിൽ ഉള്ളതായിരുന്നു. അധ്യാപകനും കുട്ടികളും ധാരാളം ആശയങ്ങൾ കൈമാറി. അതിലൂടെ പുതിയ അറിവുകൾ കുട്ടികൾക്ക് നേടാൻ സാധിച്ചു. ഏതൊക്കെ തരത്തിലാണ് മണ്ണ് മലിനമാകുന്നത് എന്നും മണ്ണ് മലിനീകരണം എങ്ങനെ തടയാമെന്നും കുട്ടികൾ മനസ്സിലാക്കി.
ഉച്ചയ്ക്കുശേഷം എക്സാം ഡ്യൂട്ടി ഉണ്ടായിരുന്നു. 8A യിൽ ആയിരുന്നു എക്സാം ഡ്യൂട്ടി.

14 july 2023
"മണ്ണ് സംരക്ഷണം" എന്നതായിരുന്നു ഇന്നത്തെ ടോപ്പിക്ക്. ജീവൻറെ നിലനിൽപ്പിന് മണ്ണ് സംരക്ഷണം അനിവാര്യമാണെന്ന അറിവ് കുട്ടി ജീവിതത്തിൽ പ്രാവർത്തികമാക്കുന്നു. ഐസിടി ചിത്രം, പി പി ടി, വീഡിയോകൾ, എന്നിവ പഠനപ്രക്രിയയ്ക്ക് വേണ്ടി ഉപയോഗിച്ചു. ഉച്ചയ്ക്കുശേഷം 8B യിൽ ആയിരുന്നു എക്സാം ഡ്യൂട്ടി ഉണ്ടായിരുന്നത്. വൈകിട്ട് ലൈൻ ഡ്യൂട്ടി കഴിഞ്ഞ ശേഷം സ്കൂളിൽ നിന്നും ഇറങ്ങി.

Comments

Popular posts from this blog

TEACHING PRACTICE WEEK 1

Be happy😇❤️

TEACHING PRACTICE WEEK 4❤️