School Internship Week 7✨️

24 july 2023
8.45 ന് ഞങ്ങൾ സ്കൂളിൽ എത്തിച്ചേർന്നു. ഹെഡ്മാസ്റ്ററുടെ മുറിയിൽ എത്തിച്ചേർന്ന് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഓരോരുത്തരും അവർക്ക് അനുവദിച്ചു കൊടുത്തിട്ടുള്ള ഡ്യൂട്ടി പെയിന്റുകളിലേക്ക് പോയി.ഇന്ന് എട്ടാം ക്ലാസിൽ എനിക്ക് രണ്ട് പീരീഡ് ലഭിച്ചു. കാര്യം നിർവഹണ ഭാഗത്തെ കുറിച്ചാണ്  ആദ്യത്തെ ക്ലാസിൽ പഠിപ്പിച്ചത്. ഉച്ചയ്ക്കുശേഷം ആയിരുന്നു രണ്ടാമത്തെ പിരീഡ്. രണ്ടാമത്തെ പിരീഡ് രാഷ്ട്രപതിയുടെ ചുമതലകളും ഉപരാഷ്ട്രപതിയുടെ ചുമതലകളെക്കുറിച്ചും പഠിപ്പിച്ചു. അധ്യാപകൻ രാഷ്ട്രപതിയുടെ ചുമതലകൾ എന്തൊക്കെയാണെന്ന് അവലോകനം നടത്തുകയും കുട്ടികളുടെ സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്തു.
25 july 2023
ഇന്ന് എട്ടാം ക്ലാസിൽ രണ്ട് പിരീഡ് ലഭിച്ചു. കേന്ദ്ര മന്ത്രിസഭയെ കുറിച്ചും ഇന്ത്യയിലെ നീതിന്യായ വിഭാഗത്തെക്കുറിച്ചും ക്ലാസ് എടുത്തു.ഐസിടി ചിത്രങ്ങൾ, പിപിടി, വീഡിയോ തുടങ്ങിയവ പഠനപ്രക്രിയയ്ക്ക് വേണ്ടി ഉപയോഗിച്ചു. വൈകിട്ട് ലൈൻ ഡ്യൂട്ടി ഉണ്ടായിരുന്നു. ലൈൻ ഡ്യൂട്ടി കഴിഞ്ഞശേഷം രജിസ്റ്റർ ഒപ്പിട്ട് ഞങ്ങൾ സ്കൂൾ വിട്ടിറങ്ങി.
27 july 2023
പ്രാചീന ശിലായുഗത്തെക്കുറിച്ചും മധ്യ ശിലായുഗത്തെക്കുറിച്ചും ആണ് ഇന്ന് ക്ലാസ് എടുത്തത്. world nature conservation day-യുമായി ബന്ധപ്പെട്ട ഇന്ന് സ്കൂളിൽ അധ്യാപക വിദ്യാർത്ഥികൾ ഒരു പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ നടത്തി. 40 കുട്ടികൾ പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ വേണ്ടി പങ്കെടുത്തു.9A യിലെ ആദിത്യനാണ് ഒന്നാം സമ്മാനം കിട്ടിയത്. രണ്ടാം സമ്മാനം കിട്ടിയത് 9A യിലെ പ്രജീഷിനാണ്.
29 july 2023
ഇന്ന് നവീനശിലായുഗത്തെ കുറിച്ചാണ് കുട്ടികളെ പഠിപ്പിച്ചത്. ഐസിടി ചിത്രങ്ങളുടെയും വീഡിയോകളുടെയും സഹായത്തോടെ കുട്ടികൾ നവീന ശിലായുഗത്തിന്റെ സവിശേഷതകൾ മനസ്സിലാക്കി.

International moon day യോട് അനുബന്ധിച്ച് അധ്യാപക വിദ്യാർത്ഥികൾ സ്കൂളിൽ ഒരു സ്റ്റിൽ മോഡൽ മേക്കിങ് കോമ്പറ്റീഷനും ഉച്ചക്കുശേഷം ഒരു ക്വിസ് പ്രോഗ്രാമും നടത്തി. ഞങ്ങൾ പ്രതീക്ഷതിലും കൂടുതൽ കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.

Comments

Popular posts from this blog

TEACHING PRACTICE WEEK 1

Be happy😇❤️

TEACHING PRACTICE WEEK 4❤️