TEACHING PRACTICE DAY 1

ടീച്ചിംഗ് പ്രാക്ടിസിന്റെ ആദ്യ ദിനം. ഒത്തിരി സന്തോഷത്തോടെ 8.45 ന് സ്കൂളിൽ എത്തിച്ചേർന്നു. ശേഷം എനിക്ക് അനുവദിച്ചു തന്നിട്ടുള്ള സോഷ്യൽ സയൻസ് അധ്യാപകനായ ലാൽ സാറിനെ ഞാൻ കാണാൻ പോയി ലാൽസാർ എനിക്ക് വിലയേറിയ കുറച്ചു നിർദ്ദേശങ്ങൾ നൽകി. ശേഷം എനിക്ക് അനുവദിച്ചു തന്നിട്ടുള്ള ക്ലാസ് ഞാൻ സന്ദർശിച്ചു. തുടർന്ന് സ്റ്റാഫ് റൂമിലേക്ക് മടങ്ങിയെത്തി. 8 ബി യാണ് എനിക്ക് ടീച്ചിങ് പ്രാക്ടീസിന് വേണ്ടി നൽകിയ ക്ലാസ്. ടൈംടേബിൾ പ്രകാരം ആറാമത്തെ പിരീഡ് ഞാൻ ക്ലാസ്സിൽ എത്തി. കുറച്ചുനേരം കുട്ടികളുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ട ശേഷം ഇന്ത്യയും സാമ്പത്തിക ആസൂത്രണവും എന്ന പാഠഭാഗം ഞാൻ തുടങ്ങിവച്ചു. ക്ലാസ് മാനേജ് ചെയ്യാൻ നന്നായി കഷ്ടപ്പെട്ടു. എന്നിരുന്നാലും ഞാൻ പഠിപ്പിക്കുന്നത് കുട്ടികൾ നന്നായിട്ട് ശ്രദ്ധിക്കുകയും ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കുട്ടികൾ ഉത്തരം നൽകുകയും ചെയ്യ്തു. വളരെ നല്ലൊരു ദിനം ആയിരുന്നു ഇന്ന്
Comments
Post a Comment