TEACHING PRACTICE WEEK 1

9 jan 2023
 9 മണിയോടെ ഞങ്ങൾ സ്കൂളിൽ എത്തിച്ചേർന്നു. ഹെഡ്മാസ്റ്ററുടെ മുറിയിൽ എത്തിച്ചേർന്ന് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഓരോരുത്തരും അവർക്ക് അനുവദിച്ചു കൊടുത്തിട്ടുള്ള ഡ്യൂട്ടി പെയിന്റുകളിലേക്ക് പോയി.  ലൈൻ ഡ്യൂട്ടി, ഭക്ഷണ വിതരണം വെജിറ്റബിൾ കട്ടിംഗ് എന്നിങ്ങനെ മൂന്നു ഡ്യൂട്ടികളാണ് നമുക്ക് നൽകിയത്. ഇന്ന് ഞാൻ ക്ലാസ്സിൽ പഞ്ചവത്സര പദ്ധതികളെ കുറിച്ചാണ് പഠിപ്പിച്ചത്

10 jan 2023
വികേന്ദ്രീകൃത ആസൂത്രണം എന്ന പാഠഭാഗം ഞാൻ ഇന്ന് കുട്ടികളെ പഠിപ്പിച്ചു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയെ കുറിച് കുട്ടി അറിവ് നേടി.

11 jan 2023
ഇന്ത്യയും സാമ്പത്തിക ആസൂത്രണവും എന്ന പാഠഭാഗത്തിലെ പുതിയ ചുവടുവെപ്പുകൾ എന്ന പാഠഭാഗമാണ് ഞാൻ ഇന്ന് കുട്ടികളെ പഠിപ്പിച്ചത്. പി പി ടി യുടെയും വീഡിയോയുടെയും സഹായത്തോടെ കുട്ടികൾ ആശയത്തിൽ എത്തിച്ചേരുകയും അധ്യാപകൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കുട്ടികൾ ഉത്തരം നൽകുകയും ചെയ്തു.

12 jan 2023
രാവിലെ തന്നെ എല്ലാവരും  സ്കൂളിൽ എത്തിച്ചേർന്നു. പ്രാർത്ഥനയ്ക്ക് ശേഷം ഒമ്പതരയ്ക്ക് ക്ലാസുകൾ ആരംഭിച്ചു. എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസിലും എനിക് സബ്സ്റ്റിറ്റ്യൂഷൻ പിരീഡുകൾ ലഭിച്ചു. ഞാൻ കുട്ടികളെ വളരെ രസകരമായ ഗെയിമുകൾ കളിപ്പിച്ചു. വളരെ നല്ലൊരു ദിനം.✨️

Comments

Popular posts from this blog

last day @st johns

School Internship Week 8✨️

School Internship week 6✨️