TEACHING PRACTICE WEEK 4❤️

30 jan 2023
എല്ലാവരും രാവിലെ തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ഉച്ചഭക്ഷണ വിതരണത്തിനു ശേഷം അഞ്ചാമത്തെ പിരീഡ് ഞാൻ ക്ലാസ്സിലേക്ക് പോയി. ജലമലിനീകരണം എന്ന പാഠഭാഗമാണ് ഇന്ന് കൈകാര്യം ചെയ്തത്. കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ച ശേഷം ഏതൊക്കെ സാഹചര്യങ്ങളാണ് ജലമലിനീകരണത്തിന് കാരണമാകുന്നത് എന്ന് ചർച്ച ചെയ്ത് എഴുതുവാൻ ആവശ്യപ്പെട്ടു. തുടർന്ന് കുട്ടികൾ എഴുതിയത് വായിപ്പിച്ചു.

31 jan 2023
ജലസംരക്ഷണം എന്ന പാഠഭാഗമാണ് കുട്ടികളെ പഠിപ്പിച്ചത്. ഐസിടി ചിത്രങ്ങളുടെയും വീഡിയോകളുടെയും പി പി ടി യുടെയും സഹായത്തോടെ പാഠഭാഗം പൂർത്തീകരിച്ചു.

1 feb 2023
8.45 ന് ഞങ്ങൾ സ്കൂളിൽ എത്തിച്ചേർന്നു. ഹെഡ്മാസ്റ്ററുടെ മുറിയിൽ എത്തിച്ചേർന്ന് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഓരോരുത്തരും അവർക്ക് അനുവദിച്ചു കൊടുത്തിട്ടുള്ള ഡ്യൂട്ടി പെയിന്റുകളിലേക്ക് പോയി. ഇന്ന് മൂന്നാമത്തെ പിരീഡ് ആയിരുന്നു എനിക്ക് ക്ലാസ് ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് ഭക്ഷണവിതരണത്തിനു ശേഷം ഏഴാം ക്ലാസിലെ കുട്ടികളുമായി യോഗ പ്രാക്ടീസ് ചെയ്തു.

2 feb 2023
ഇന്ന് എട്ടാം ക്ലാസിൽ പുതിയൊരു പാഠം തുടങ്ങി. പേമാരി പെയ്തിറങ്ങിയപ്പോൾ എന്നാണ് പാഠത്തിന്റെ പേര്.

3 feb 2023
ഇന്ന് ജോർജ് സാർ യോഗ ഒബ്സർവേഷന് വേണ്ടി സ്കൂളിൽ എത്തി. രണ്ടാമത്തെ പിരീഡ് ആയിരുന്നു ഒബ്സർവേഷൻ. യോഗ ഒബ്സർവേഷൻ ശേഷം മൂന്നാമത്തെ പിരീഡ് ഞാൻ എൻറെ ക്ലാസ്സിലേക്ക് പോയി. 2018ലെ കേരളത്തിലെ പ്രളയത്തിന്റെ കാരണങ്ങളെ കുറിച്ചാണ് ഞാൻ ഇന്ന് ക്ലാസ്സിൽ പഠിപ്പിച്ചത്.

Comments

Popular posts from this blog

last day @st johns

School Internship Week 8✨️

School Internship week 6✨️