TEACHING PRACTICE WEEK 6✨️
നമ്മുടെ ടീച്ചിംഗ് പ്രാക്ടീസ് ഒരാഴ്ച കൂടി നീട്ടി. ഓരോ ദിവസവും ഓരോ ക്ലാസിൽ എക്സാം ഡ്യൂട്ടികൾ ഉണ്ടായിരുന്നു. പത്താം ക്ലാസിന്റെ മോഡൽ എക്സാം ആണ് നടന്നുകൊണ്ടിരുന്നത്. എട്ട് ബി യിൽ ഭൂമിയുടെ പുതപ്പ് എന്ന പാഠവും, മഗത മുതൽ താനേശ്വരം വരെ എന്ന പാഠവും ഞാൻ പൂർത്തിയാക്കി. പാഠഭാഗങ്ങൾ പൂർത്തിയാക്കിയ ശേഷം ഞാൻ ഇതുവരെ പഠിപ്പിച്ച പാഠഭാഗങ്ങൾ എല്ലാം റിവിഷൻ നടത്തി. കുട്ടികൾക്ക് പ്രയാസമായി തോന്നിയ പാഠഭാഗങ്ങൾ ഞാൻ ഒന്നുകൂടി പറഞ്ഞുകൊടുത്തു. കുട്ടികളുടെ നോട്ട്ബുക്കുകൾ എല്ലാം പരിശോധിച്ചു. വെള്ളിയാഴ്ച Achievement test നടത്തി.
Comments
Post a Comment