Posts

last day @st johns

Image
ടീച്ചിംഗ് പ്രാക്ടീസിന്റെ അവസാനദിനം. കുട്ടികളെ വിട്ടു പിരിയുന്നതിന്റെ വിഷമമായിരിക്കാം എല്ലാവരും വളരെ സങ്കടത്തിൽ കാണപ്പെട്ടു. രണ്ടാമത്തെ പിരീഡ് ഞാൻ എൻറെ ക്ലാസിലേക്ക് പോയി. കുട്ടികളിൽ നിന്നും ഫീഡ്ബാക്ക് വാങ്ങിച്ച ശേഷം കുട്ടികൾക്ക് അല്പം മധുരം നൽകി. വൈകിട്ട് ഹെഡ്മാസ്റ്ററിന്റെ മുറിയിൽ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. എല്ലാരും അവരവരുടെ അനുഭവങ്ങൾ പങ്കിട്ടു. തുടർന്ന് എല്ലാവർക്കും മധുരം നൽകി. എല്ലാവരും ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തു. ഓർമ്മകളുടെ പുസ്തകത്താളുകളിൽ കൊത്തിവയ്ക്കാൻ ഒത്തിരി ഓർമ്മകൾ നൽകിയ സെൻറ് ജോൺസ് സ്കൂളിൽ നിന്നും ഞങ്ങൾ പടിയിറങ്ങി.

School Internship Week 9✨️

Image
7 August 2023 8.45 ന് ഞങ്ങൾ സ്കൂളിൽ എത്തിച്ചേർന്നു. ഹെഡ്മാസ്റ്ററുടെ മുറിയിൽ എത്തിച്ചേർന്ന് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഓരോരുത്തരും അവർക്ക് അനുവദിച്ചു കൊടുത്തിട്ടുള്ള ഡ്യൂട്ടി പെയിന്റുകളിലേക്ക് പോയി. 9.30 ന് പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു. ഇന്ന് കുട്ടികൾക്ക് ആൻസർ ഷീറ്റ് എല്ലാം വിതരണം ചെയ്തു. എല്ലാവർക്കും നല്ല മാർക്കുകൾ ഉണ്ട്. ഉച്ചയ്ക്ക് ഗ്രൗണ്ട് ഡ്യൂട്ടി ഉണ്ടായിരുന്നു. 8 August 2023 ഹിരോഷിമ നാഗസാക്കി ദിനങ്ങളുമായി ബന്ധപ്പെട്ട് അധ്യാപക വിദ്യാർത്ഥികൾ സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരു എക്സിബിഷൻ നടത്തി. 9 August 2023 ഇന്ന് ആദ്യത്തെ രണ്ട് പിരീഡ് എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസിലും സബ്സ്റ്റിറ്റ്യൂഷൻ ഉണ്ടായിരുന്നു. ഞാൻ കുട്ടികളെ രസകരമായ ഗെയിമുകൾ കളിപ്പിച്ചു. ഉച്ചയ്ക്കുശേഷം 8A യിൽ Diagnostic Test നടത്തി. വൈകിട്ട് ലൈൻ ഡ്യൂട്ടി ഉണ്ടായിരുന്നു. 10 August 2023 ടൈംടേബിൾ പ്രകാരം എനിക്ക് മൂന്നാമത്തെ പിരീഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. ഇന്ന് കുട്ടികൾക്ക് വേണ്ടി റെമഡിയൽ ലെസ്സൺ പ്ലാൻ എടുത്തു. വൈകിട്ട് ലൈൻ ഡ്യൂട്ടി ഉണ്ടായിരുന്നു, ഡ്യൂട്ടി കഴിഞ്ഞശേഷം രജിസ്റ്ററിൽ ഒപ്പിട്ടു ഞങ

School Internship Week 8✨️

Image
നമ്മുടെ ടീച്ചിംഗ് പ്രാക്ടീസ് ഒരാഴ്ച കൂടി നീട്ടി. പാഠഭാഗങ്ങൾ പൂർത്തിയാക്കിയ ശേഷം ഞാൻ ഇതുവരെ പഠിപ്പിച്ച പാഠഭാഗങ്ങൾ എല്ലാം റിവിഷൻ നടത്തി. കുട്ടികൾക്ക് പ്രയാസമായി തോന്നിയ പാഠഭാഗങ്ങൾ ഞാൻ ഒന്നുകൂടി പറഞ്ഞുകൊടുത്തു. കുട്ടികളുടെ നോട്ട്ബുക്കുകൾ എല്ലാം പരിശോധിച്ചു. ചൊവ്വാഴ്ച Achievement test നടത്തി. 2 july 2023 8.45 ന് ഞങ്ങൾ സ്കൂളിൽ എത്തിച്ചേർന്നു. ഹെഡ്മാസ്റ്ററുടെ മുറിയിൽ എത്തിച്ചേർന്ന് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഓരോരുത്തരും അവർക്ക് അനുവദിച്ചു കൊടുത്തിട്ടുള്ള ഡ്യൂട്ടി പെയിന്റുകളിലേക്ക് പോയി. ഇന്ന് ഒമ്പതാം ക്ലാസിൽ എനിക്കൊരു സബ്സ്റ്റിറ്റ്യൂഷൻ പിരീഡ് ലഭിച്ചു. ആത്മവിശ്വാസം എങ്ങനെ നേടിയെടുക്കാം എന്ന വിഷയവുമായി ബന്ധപ്പെട്ട് ഞാൻ കുട്ടികളോട് സംസാരിച്ചു. 4 july 2023 ഇന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്ക് literary and arts club ഇനാഗുറേഷൻ നടന്നു. ഉച്ചയ്ക്കുശേഷം കൾച്ചറൽ പ്രോഗ്രാമുകൾ ആയിരുന്നു.

School Internship Week 7✨️

Image
24 july 2023 8.45 ന് ഞങ്ങൾ സ്കൂളിൽ എത്തിച്ചേർന്നു. ഹെഡ്മാസ്റ്ററുടെ മുറിയിൽ എത്തിച്ചേർന്ന് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഓരോരുത്തരും അവർക്ക് അനുവദിച്ചു കൊടുത്തിട്ടുള്ള ഡ്യൂട്ടി പെയിന്റുകളിലേക്ക് പോയി.ഇന്ന് എട്ടാം ക്ലാസിൽ എനിക്ക് രണ്ട് പീരീഡ് ലഭിച്ചു. കാര്യം നിർവഹണ ഭാഗത്തെ കുറിച്ചാണ്  ആദ്യത്തെ ക്ലാസിൽ പഠിപ്പിച്ചത്. ഉച്ചയ്ക്കുശേഷം ആയിരുന്നു രണ്ടാമത്തെ പിരീഡ്. രണ്ടാമത്തെ പിരീഡ് രാഷ്ട്രപതിയുടെ ചുമതലകളും ഉപരാഷ്ട്രപതിയുടെ ചുമതലകളെക്കുറിച്ചും പഠിപ്പിച്ചു. അധ്യാപകൻ രാഷ്ട്രപതിയുടെ ചുമതലകൾ എന്തൊക്കെയാണെന്ന് അവലോകനം നടത്തുകയും കുട്ടികളുടെ സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്തു. 25 july 2023 ഇന്ന് എട്ടാം ക്ലാസിൽ രണ്ട് പിരീഡ് ലഭിച്ചു. കേന്ദ്ര മന്ത്രിസഭയെ കുറിച്ചും ഇന്ത്യയിലെ നീതിന്യായ വിഭാഗത്തെക്കുറിച്ചും ക്ലാസ് എടുത്തു.ഐസിടി ചിത്രങ്ങൾ, പിപിടി, വീഡിയോ തുടങ്ങിയവ പഠനപ്രക്രിയയ്ക്ക് വേണ്ടി ഉപയോഗിച്ചു. വൈകിട്ട് ലൈൻ ഡ്യൂട്ടി ഉണ്ടായിരുന്നു. ലൈൻ ഡ്യൂട്ടി കഴിഞ്ഞശേഷം രജിസ്റ്റർ ഒപ്പിട്ട് ഞങ്ങൾ സ്കൂൾ വിട്ടിറങ്ങി. 27 july 2023 പ്രാചീന ശിലായുഗത്തെക്കുറിച്ചും മധ്യ ശ

School Internship week 6✨️

Image
19 july 2023 ഇന്ന് എട്ടാം ക്ലാസിൽ പുതിയൊരു പാഠം തുടങ്ങി. നമ്മുടെ ഗവൺമെൻറ് എന്നാണ് പാഠത്തിന്റെ പേര്. Advance organiser model പഠന പ്രക്രിയയ്ക്ക് വേണ്ടി തിരഞ്ഞെടുത്തു. പിപിടി, ഐസിടി ചിത്രം, വീഡിയോ തുടങ്ങിയവ പഠനപ്രക്രിയയ്ക്ക് വേണ്ടി ഉപയോഗിച്ചു. ഇന്ത്യയിലെ ഗവൺമെന്റിന്റെ മൂന്ന് ഘടകങ്ങൾ വിശദീകരിക്കുന്നതിൽ ക്ലാസ് വളരെ ഉയർന്ന നിലവാരത്തിലുള്ളതായിരുന്നു.ലോകസഭയുടെയും രാജ്യസഭയുടെയും സവിശേഷതകളും ചർച്ച ചെയ്തു ഉച്ചയ്ക്ക് ശേഷം എക്സാം ഡ്യൂട്ടി ഉണ്ടായിരുന്നു. 8A യിൽ ആയിരുന്നു ഡ്യൂട്ടി. 20 july 2023 8.45 ന് ഞങ്ങൾ സ്കൂളിൽ എത്തിച്ചേർന്നു. ഹെഡ്മാസ്റ്ററുടെ മുറിയിൽ എത്തിച്ചേർന്ന് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഓരോരുത്തരും അവർക്ക് അനുവദിച്ചു കൊടുത്തിട്ടുള്ള ഡ്യൂട്ടി പെയിന്റുകളിലേക്ക് പോയി. എനിക്ക് രാവിലെ ഗ്രൗണ്ട് ഫ്ലോർ ഡ്യൂട്ടി ഉണ്ടായിരുന്നു. പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു.  ഉച്ചയ്ക്കുശേഷം ആയിരുന്നു എൻറെ പിരീഡ്. ജിജി സാർ ഒബ്സർവേഷന് വന്നു. പാർലമെന്റിന്റെ ചുമതലകൾ കുറിച്ചാണ് ഞാൻ ക്ലാസ് എടുത്തത്. ഒരു ബിൽനിയമമാകുന്നതിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് അധ്യാപകൻ വിശദീകരിച്ചു. ക്

School Internship Week 5✨️

Image
11 july 2023 8.45 ന് ഞങ്ങൾ സ്കൂളിൽ എത്തിച്ചേർന്നു. ഹെഡ്മാസ്റ്ററുടെ മുറിയിൽ എത്തിച്ചേർന്ന് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഓരോരുത്തരും അവർക്ക് അനുവദിച്ചു കൊടുത്തിട്ടുള്ള ഡ്യൂട്ടി പെയിന്റുകളിലേക്ക് പോയി.ഇന്ന് രണ്ടാമത്തെ പിരീഡ് എൻറെ ക്ലാസ് ഒബ്സർവേന് വേണ്ടി ബിന്ദു ടീച്ചർ സ്കൂളിൽ എത്തി.വിവിധതരം അപക്ഷയ പ്രക്രിയകളെ കുറിച്ചാണ് ഞാൻ ക്ലാസ് എടുത്തത്. പിപിടി, ഐസിടി ചിത്രങ്ങൾ, ആനിമേഷൻ വീഡിയോ തുടങ്ങിയ പഠനപ്രക്രിയയ്ക്ക് വേണ്ടി ഉപയോഗിച്ചു. കുട്ടികൾ ഉയർന്ന പങ്കാളിത്തത്തോടെ പഠനപ്രക്രിയയിൽ പങ്കെടുത്തു. ക്ലാസിന്റെ അവസാനം അധ്യാപകൻ ചോദ്യങ്ങൾ ചോദിക്കുകയും കുട്ടികൾ ഉത്തരം നൽകുകയും ചെയ്തു. ക്ലാസ് കഴിഞ്ഞ ശേഷം ബിന്ദു ടീച്ചർ എനിക്ക് ഫീഡ്ബാക്ക് നൽകി. 12 july 2023 എല്ലാവരും രാവിലെ തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ഇന്നുമുതൽ സ്കൂളിൽ mid term എക്സാം തുടങ്ങുകയാണ്. ഇന്ന് രണ്ടാമത്തെ പിരീഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. മണ്ണ് രൂപീകരണത്തെ കുറിച്ചാണ് ക്ലാസ് എടുത്തത്. കുട്ടികൾ മണ്ണിൻറെ പ്രാധാന്യം മനസ്സിലാക്കുകയും മണ്ണിൻറെ രൂപീകരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളെ കുറിച്ച് കുട്ടി അറിവ് നേടുകയും ചെയ്തു.  ഉച്ചയ്ക്കുശേഷം എ

School Internship Week 4✨️

Image
4 july 2023 8.45 ന് ഞങ്ങൾ സ്കൂളിൽ എത്തിച്ചേർന്നു. ഹെഡ്മാസ്റ്ററുടെ മുറിയിൽ എത്തിച്ചേർന്ന് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഓരോരുത്തരും അവർക്ക് അനുവദിച്ചു കൊടുത്തിട്ടുള്ള ഡ്യൂട്ടി പെയിന്റുകളിലേക്ക് പോയി. 9.30 ന് പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു. ടൈം ടേബിൾ പ്രകാരം മൂന്നാമത്തെ പിരീഡ് ക്ലാസിൽ പോയി. ചൈനീസ് സംസ്കാരത്തെ കുറിച്ചാണ് ഇന്ന് പഠിപ്പിച്ചത്.ക്ലാസിന്റെ അവസാനം പാഠഭാഗവുമായി ബന്ധപ്പെട്ട നോട്ട്സ് കൊടുത്തു. 5 july 2023 ഇന്ന് ക്ലാസ്സിൽ പുതിയൊരു പാഠം തുടങ്ങി. ഭൗമ രഹസ്യങ്ങൾ തേടി എന്നാണ് ചാപ്റ്ററിന്റെ പേര്. ഭൂമിയുടെ ഉള്ളറെ പറ്റിയാണ് ഇന്ന് ക്ലാസ് എടുത്തത്. പി പി ടി, ഐസിടി ചിത്രങ്ങൾ, വീഡിയോ എന്നിവ പഠനപ്രക്രിയയ്ക്ക് വേണ്ടി ഉപയോഗിച്ചു. അധ്യാപകൻ ഭൂമിയുടെ ഉള്ളറയെ പറ്റി വിശദീകരിക്കുകയും കുട്ടികളുടെ സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്തു. ക്ലാസിന്റെ അവസാനം കുട്ടികളോട് ചോദ്യങ്ങൾ ചോദിച്ചു. 6 july 2023 ഭൂമിയുടെ ഉള്ളറയുമായി ബന്ധപ്പെട്ട ബാക്കി ഭാഗം ഇന്ന് പഠിപ്പിച്ചു. ഭൂമിയുടെ ഉള്ളറയുമായി ബന്ധപ്പെട്ട ആശയങ്ങൾ കുട്ടികളുടെ മനസ്സിൽ പതിപ്പിക്കുവാൻ വേണ്ടി ആനിമേഷൻ വീഡിയോ ഉപയോഗിച്ചു. ശേഷം ഭൂമിയുടെ ഉള്ള